പ്രതിപക്ഷം നടുത്തളത്തിലിറങ്ങി

10363738_329622957244482_6128726293203567129_n അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്നു. കെ ബാബുവിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ സഭയെ അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് പുറത്തേക്ക് പോയി.