എരുമേലി പേട്ടതുള്ളല്‍ ഇന്ന്

erumeli petta thullal

എരുമേലി പേട്ടതുള്ളല്‍ ഇന്നു നടക്കും. ആകാശത്ത് പരുന്ത് പ്രത്യക്ഷപ്പെടുമ്പോള്‍ അമ്പലപ്പുഴ സംഘം പേട്ടതുള്ളല്‍ ആരംഭിക്കും. അമ്പലപ്പുഴ ഭഗവാന്‍ ഉച്ചപ്പൂജ കഴിഞ്ഞ് ഗരുഡവാഹനത്തില്‍ എത്തുന്നുവെന്നാണ് ഭക്തരുടെ വിശ്വാസം. പേട്ട കൊച്ചമ്പലത്തില്‍ നിന്ന് പുറപ്പെടുന്ന അമ്പലപ്പുഴ സംഘത്തെ ടൗണ്‍ നൈനാര്‍ മസ്ജിദില്‍ ജമാഅത്ത് പ്രതിനിധികള്‍ പുഷ്പവൃഷ്ടി നടത്തിയും ഷാള്‍ അണിയിച്ചും സ്വീകരിക്കും.

തുടര്‍ന്ന് വാവരുസ്വാമിയുടെ പ്രതിനിധിക്കൊപ്പം സംഘം വലിയമ്പലത്തിലേക്ക് പുറപ്പെടും. ഉച്ചകഴിഞ്ഞ് ആകാശത്ത് വെള്ളിനക്ഷത്രം കാണുമ്പോഴാണ് ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കുക. ഇന്ന് എരുമേലി നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണമുണ്ട്.