ലോക്പാല്‍ നിയമപ്രകാരവും സര്‍ക്കാര്‍ ജീവനക്കാര്‍ സ്വത്ത് വെളിപ്പെടുത്തണം

govt of india

സര്‍ക്കാര്‍ ജീവനക്കാര്‍ ലോക്പാല്‍ നിയമപ്രകാരവും സര്‍വീസ് ചട്ടങ്ങള്‍ പ്രകാരവും സ്വത്തു വെളിപ്പെടുത്തണമെന്നു കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയം വ്യക്തമാക്കി. ലോക്പാല്‍ നിയമത്തിലെയും സര്‍വീസ് ചട്ടങ്ങളിലെയും സ്വത്തു വിവര വെളിപ്പെടുത്തല്‍ വ്യവസ്ഥകള്‍ ഏകോപിപ്പിച്ചു ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതുവരെ ഇതായിരിക്കും സ്ഥിതി.

ലോക്പാല്‍ നിയമത്തിലെ 44-ാം വകുപ്പുപ്രകാരം, സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെയും പങ്കാളിയുടെയും ആശ്രിതരായ മക്കളുടെയും ആസ്തികളും ബാധ്യതകളുമാണു വെളിപ്പെടുത്തേണ്ടത്. മാര്‍ച്ച് 31 വരെയുള്ള കണക്ക് ജൂലൈ 31ന് അകമാണു നല്‍കേണ്ടത്.

സര്‍വീസ് ചട്ടങ്ങളനുസരിച്ചു ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ളതോ പാട്ടമോ പണയമോ കുടുംബസ്വത്തായി ലഭിച്ചതോ ആയ സ്ഥാവര – ജംഗമ വസ്തുക്കളുടെയും ഓഹരികള്‍, സ്ഥിരനിക്ഷേപങ്ങള്‍, കടങ്ങള്‍ തുടങ്ങിയവയുടെയും വിവരങ്ങള്‍ ജനുവരി 31ന് അകം നല്‍കണം. ഫലത്തില്‍, സര്‍വീസ് ചട്ടങ്ങള്‍ പ്രകാരവും ലോക്പാല്‍ നിയമപ്രകാരവും ചോദിക്കുന്നത് ഒരേ വിവരങ്ങളല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.