ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് തോല്‍വി

ind aus tri onday

ബാറ്റിംഗില്‍ ഒടുക്കം പാളിയതും ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയരാതിരുന്നതും ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചു. ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് ഓസ്ട്രേലിയയോട് തോറ്റു. ജയിക്കാന്‍ 268 റണ്‍സ് വേണ്ടിയിരുന്ന ഓസ്ട്രേലിയ ഒരോവറും നാല് വിക്കറ്റും ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. 96 റണ്‍സെടുത്ത ഓപ്പണര്‍ ആരോണ്‍ ഫിഞ്ചും 47 റണ്‍സെടുത്ത സ്റ്റീവന്‍ സ്‌മിത്തും 41 റണ്‍സെടുത്ത ഷെയ്ന്‍ വാട്ട്സനും ഓസീസിനെ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഉമേഷ് യാദവിന് രണ്ടു വിക്കറ്റ് ലഭിച്ചു. ഭുവനേശ്വര്‍കുമാറും അക്ഷര്‍ പട്ടേലും ഒഴികെയുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ അച്ചടക്കമില്ലാതെ പന്തെറിഞ്ഞതും തോല്‍വിക്ക് കാരണമായി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്കായി രോഹിത്ത് ശര്‍മ്മ സെഞ്ച്വറി നേടി. 139 പന്തില്‍ നിന്നും 138 റണ്‍സാണ് രോഹിത്ത് നേടിയത്. രോഹിത്ത് കഴിഞ്ഞാല്‍ 51 റണ്‍സെടുത്ത റെയ്ന മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. 59 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. തുടര്‍ന്ന് റെയ്നയും രോഹിതും ചേര്‍ന്നാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചാണ്. 43 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യന്‍ നിരയില്‍ നാശം വിതച്ചത്. 129 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. അദ്യമായി ഓസ്ട്രേലിയന്‍ കുപ്പായത്തിലിറങ്ങിയ ഇന്ത്യന്‍ വംശജന്‍ ഗുരിന്ദര്‍ സന്ധു രഹാനയുടെ വിക്കറ്റ് നേടി.