ഏകദിനത്തിലെ അതിവേഗ സെഞ്ചുറി ദക്ഷിണാഫ്രിക്കയുടെ ‍എ.ബി.ഡിവില്ലിയേഴ്സിന്

devilliers fastest century

ഏകദിനത്തിലെ അതിവേഗ സെഞ്ചുറി ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സിന്. ‍വെസ്റ്റ് ഇന്‍ഡീസിനെതിരെ 31 പന്തുകളിലാണ് ഡിവില്ലിയേഴ്സിന്‍റെ അതിവേഗ സെഞ്ചുറി നേട്ടം. ഡിവില്ലിയേഴ്സിനെ കൂടാതെ ആംലയും റോസോവും സെഞ്ചുറി നേടി. ഇവരുടെ മികവില്‍ ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റില്‍ അവരുടെ ഉയര്‍ന്ന സ്കോറും കുറിച്ചു.

ഈ സിക്സര്‍ ലോകറെക്കോര്‍ഡിലേക്കുള്ളതായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ ഡിവില്ലിയേഴ്സ് 31 പന്തില്‍ സെഞ്ചുറി. കഴിഞ്ഞവര്‍ഷം 36 പന്തുകളില്‍ സെഞ്ചുറി നേടിയ ന്യൂസീലന്‍ഡിന്‍റെ കോറി ആന്‍ഡേഴ്സന്‍റെ റെക്കോര്‍ഡാണ് തകര്‍ത്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ തുടക്കം മുതല്‍ ഡിവില്ലിയേഴ്സ് അടിച്ചുകയറുകായിരുന്നു, ഫോറിനേക്കാള്‍ സിക്സറുകളാണ് ഡിവില്ലിയേഴ്സ് അടിച്ചുകൂട്ടിയത്. ഹോള്‍ഡറും റസലുമാണ് ഏറെ അടിവാങ്ങിയത്.

ഹോളഡറിനെ തുടരെ ഒരു ഓവറില്‍ മൂന്ന് സിക്സറും ഒരു ഫോറുമടിച്ചാണ് അര്‍ധസെഞ്ചുറിയിലെത്തിയത്. െസഞ്ചുറിക്കുതിപ്പിലും ഹോളഡര്‍ തന്നെ ഇര. 16 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ഡിവില്ലിയേഴ്സ് അടുത്ത അന്‍പതിലേക്ക് 15 പന്താണ് എടുത്തത്. 44 പന്തില്‍ നിന്ന് 16 സിക്സറും 9 ഫോറും അടക്കം 149 റണ്‍സെടുത്തു ഡിവില്ലിയേഴ്സ് ഡിവില്ലേയഴ്സിന് മുന്പെ റോസോവു സെഞ്ചുറി നേടി. 128 റണ്‍സെടുത്തു. ആംലയും വിട്ടുകൊടുത്തില്ല. ഇരുവരുടെയും സെഞ്ചുറി നേട്ടത്തിനൊപ്പം സ്വന്തെ സെഞ്ചുറിയും കുറിച്ചു ആംല. 438 റണ്‍സിന്‍റെ റെക്കോര്‍ഡാണ് ദക്ഷിണാഫ്രിക്ക 439 ആക്കി തിരുത്തിയത്.