കെ എം മാണി പണം ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ കൈവശമുണ്ടെന്ന് ബിജു രമേശ്

biju ramesh1

കെ എം മാണി പണം ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ കൈവശമുണ്ടെന്ന് ബിജു രമേശ്. അത് ഇന്ന്‍ വിജിലന്‍സിന് കൈമാറില്ലെന്നും ബി ജു രമേശ് . അവസാന ആയുധമായി ഇത് കൈവശം വെയ്ക്കും. ഇത് കോടതിയില്‍ പിന്നീട് കൈമാറുമെന്നും ബിജു രമേശ് വ്യക്തമാക്കി.

പതിനാറ് മണിക്കൂര്‍ സംഭാഷണം അടങ്ങുന്ന തെളിവുകള്‍  ഹാജരാക്കുമെന്ന് ബിജു രമേശ് പറഞ്ഞു. മൊഴി മാറ്റിക്കാന്‍ വേണ്ടി പി ജെ ജോസഫ് ഉള്‍പ്പടെ ഉള്ളവര്‍ ശ്രമിച്ചതിന്റെ വിശദാംശങ്ങള്‍ ഇന്ന്‍ കൈമാറും. കൂടുതല്‍ കരുത്തുള്ള സംഭവങ്ങള്‍ ഇന്ന്‍ കൊടുക്കും. അതു കൂടി കൊടുത്തു കഴിഞ്ഞാല്‍ തന്റെ ജീവന് സുരക്ഷിതത്വം ഇല്ലാതാകുമെന്നും ബിജു രമേശ് പറഞ്ഞു.

പി സി ജോര്‍ജിനെ വിളിക്കാന്‍ പറഞ്ഞ് നമ്പര്‍ തന്ന വ്യക്തിയെ അറിയില്ല. പി സി ജോര്‍ജിന്റെ മിസ്ഡ് കോള്‍ കണ്ടു. ഞാനാണ് പി സി ജോര്‍ജിനെ കാണണം എന്ന് പറഞ്ഞത് എന്ന് പി സി ജോര്‍ജ് പിന്നീട് പറഞ്ഞു.താന്‍ കള്ളം പറഞ്ഞെന്നും പി സി പറഞ്ഞു. ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഞാന്‍ ശബ്ദരേഖ പുറത്ത് വിട്ടത്. പ്രശ്‌നം കടുപ്പിക്കാനോ പ്രശ്‌നത്തില്‍ നിന്ന് ഒവിവാകാനോ ആകും പുറത്ത് വിട്ടത്.

ഇന്ന്‍ ഉറപ്പായും തെളിവുകള്‍ കൈമാറും.പ്രമുഖരുടെ പതിനാറ് മണിക്കൂര്‍ സംഭാഷണം തന്റെ കൈവശമുണ്ടെന്ന് ബിജു രമേശ്. പിജെ ജോസഫ് അടക്കം ഇടപെട്ടതിന്റെ വിശദാംശങ്ങള്‍ ഇന്ന്‍ കൈമാറുമെന്നും ബിജു രമേശ് പറഞ്ഞു.