കല്‍ക്കരി ഇടപാട്: മന്‍മോഹന്‍സിങ്ങിനെ ചോദ്യം ചെയ്തു

manmohansingh

കല്‍ക്കരി ഇടപാടില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിങ്ങിനെ സിബിഐ ചോദ്യം ചെയ്തു . മന്‍മോഹന്‍സിങ്ങിന്റെ വീട്ടിലെത്തിയാണ് സിബിഐ ചോദ്യം ചെയ്തത്. ആ സമയത്ത് ഖനിവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്‍മോഹന്റെ മൊഴിയെടുക്കാന്‍ സിബിഐക്ക് പ്രത്യേക കോടതിയുടെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

2005ല്‍ കുമാരമംഗലം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോ ഗ്രൂപ്പിന് കല്‍ക്കരി ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് മുന്‍ പ്രധാനമന്ത്രിയുടെ മൊഴി രേഖപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടത്. ജനുവരി 27നകം കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.