ത്രിരാഷ്‍ട്ര പരമ്പര: ഇന്ത്യക്ക് വീണ്ടും തോല്‍വി

ind eng tri onday

ത്രിരാഷ്ട്ര പരമ്പരയിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോല്‍വി. ഒമ്പത് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്‍ത ഇന്ത്യ 39.3 ഓവറില്‍ 153 റണ്‍സിനു പുറത്തായി. ഇന്ത്യക്കു വേണ്ടി ധോണി 34ഉം ബിന്നി 44 ഉം റണ്‍സ് നേടി. ഇംഗ്ലണ്ടിനു വേണ്ടി സ്റ്റീഫന്‍ ഫിന്ന് അഞ്ചു വിക്കറ്റു നേടി. ആന്‍ഡേഴ്‍സണ്‍ നാല് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 27.3 ഓവറുകളില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇയാന്‍ ബെല്‍ 88ഉം ടെയ്‍ലര്‍ 56ഉം റണ്‍സെടുത്തു.