മാണിയുടെ രാജി ആവശ്യപ്പെട്ട് ജനുവരി 27ന് ബി.ജെ.പി ഹര്‍ത്താല്‍

bjp harthal

ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ ധനകാര്യമന്ത്രി കെ.എം. മാണിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജനവരി 27ന് ബി.ജെ.പി സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാകും ഹര്‍ത്താല്‍. മാണിയെ പുറത്താക്കുക, മന്ത്രിസഭ രാജിവെച്ച് സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍ നടത്തുകയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ പറഞ്ഞു. ബാര്‍കോഴയില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ചേര്‍ന്ന ബി.ജെ.പി നേതൃയോഗമാണ് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.