#എന്റെ വക 500 വൈറലായി

entevaka500

ബാര്‍ കോഴ കേസില്‍ അഴിമതി ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം. മാണിക്കെതിരെ സംവിധായകന്‍ ആഷിഖ് അബു നടത്തിയ ആക്ഷേപ പരാമര്‍ശം വൈറലായി. പേരു പറയാതെ 500 രൂപ എന്റെ വകയെന്നു പറഞ്ഞ് ആഷിഖ് അബു തുടങ്ങിവെച്ച പോസ്റ്റ് ആയിരങ്ങളാണ് ഏറ്റെടുത്തത്. എന്റെ വക 500 എന്ന ഹാഷ് ടാഗിലാണ് പ്രചരണം നടന്നത്.
 

(function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = "//connect.facebook.net/en_GB/all.js#xfbml=1"; fjs.parentNode.insertBefore(js, fjs); }(document, 'script', 'facebook-jssdk'));

 
ഇതിന്റെ ഭാഗമായി ഒരു ഫേസ്ബുക്ക് പേജും രൂപീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ പതിനയ്യായിരം പേര്‍ ലൈക്ക് ചെയ്ത ആഷിഖ് അബുവിന്റെ പോസ്റ്റില്‍ 1500 ല്‍ അധികം കമന്റുകളുമുണ്ട്. ആയിരങ്ങളാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. പേജ് രൂപീകരിച്ച് മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിന് ലൈക്കും പേജിന് ലഭിച്ചു.

#entevaka500