മേജർ രവിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു.

mohanlal major ravi

മേജർ രവിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. എന്നാൽ ഇത്തവണ മേജർ മഹാദേവൻ എന്ന പട്ടാളക്കാരന്റെ കഥയുമായല്ല രവി എത്തുന്നത്. ഒരു കുടുംബനാഥന്റെ റോളിലാണ് മോഹൻലാലിനെ മേജർ രവി അവതരിപ്പിക്കുന്നത്. കഥ കേട്ട് മോഹൻലാലിന് ഇഷ്ടപ്പെട്ടെന്നും രവി പറഞ്ഞു. മേജർരവിയുടെ കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, കർമ്മയോദ്ധ എന്നീ ചിത്രങ്ങളിൽ മോഹൻലാലിന് ആർമി ഓഫീസറുടെ വേഷമായിരുന്നു . പൃഥ്വിരാജ് നായകനായ പിക്കറ്റ്43 റിലീസിന് തയ്യാറായിരിക്കുകയാണ്.