റേഷന്‍ കാര്‍ഡ് പുതുക്കല്‍: മാര്‍ച്ച് 30 വരെ നീട്ടി

ration card

റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനായി നടക്കുന്ന ക്യാമ്പുകള്‍ മാര്‍ച്ച് 30 വരെ നീട്ടിയെന്ന് മന്ത്രി അനൂപ് ജേക്കബ്ബ് അറിയിച്ചു. ഓരോ ക്യാമ്പിലും കാര്‍ഡ് ഉടമകളുടെ എണ്ണം പരമാവധി 10001200 പേര്‍ വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. എല്ലാ ക്യാമ്പുകളിലും? ഫോട്ടോയെടുക്കുന്നതിന് കൂടുതല്‍ ക്യാമറകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമ്പുകളുടെ തീയതികള്‍ ബന്ധപ്പെട്ട റേഷന്‍ കടകളിലൂടെ അറിയാം. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കാത്തവര്‍ ഫോറത്തില്‍ ആധാര്‍ നമ്പര്‍ മാത്രം രേഖപ്പെടുത്തി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ േഫാറത്തിനൊപ്പം നല്‍കിയാല്‍ കാര്‍ഡ് പുതുക്കി ലഭിക്കും. എന്നാല്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ലഭ്യമായ വിവരങ്ങള്‍ ഫോറത്തില്‍ രേഖപ്പെടുത്തി നല്‍കേണ്ടതാണ്. ഇതില്‍ ഏതെങ്കിലും വിവരം നല്‍കിയില്ലെങ്കിലും ഫോട്ടോ എടുക്കുന്നതിനും കാര്‍ഡ് പുതുക്കുന്നതിനും ഒരു തടസ്സവുമില്ല. വൈകീട്ട് അഞ്ച് വരെ ക്യാമ്പിലെത്തുന്ന എല്ലാവരുടെയും ഫോട്ടോ എടുക്കുമെന്നും മന്ത്രി അറിയിച്ചു.