ബാലകൃഷ്ണപിള്ളക്ക് എതിരെ വീണ്ടും വിമര്‍ശനവുമായി വീക്ഷണം

balakrishna pillai

ആര്‍ ബാലകൃഷ്ണപിള്ളക്ക് എതിരെ വിമര്‍ശനം ഉന്നയിച്ച് വീണ്ടും കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം.. ഇരിക്കുന്ന കൊമ്പ് മുറിക്കരുത് എന്ന് ഓര്‍മ്മപ്പെടുത്തിയപ്പോള്‍ പിള്ള പ്രതികരിച്ചത് മാടമ്പി ശൈലിയിലാണെന്നാണ് വിമര്‍ശനം. തര്‍ക്കുത്തരം പറഞ്ഞുള്ള രാഷ്ട്രീയമേ പിള്ളക്ക് അറിയൂ. എന്‍എസ്എസിന്റെ പിന്തുണ ഉണ്ടെന്ന ധാരണ പിള്ളക്ക് ഉണ്ട്.

എന്നാല്‍ എന്‍എസ്എസിന്റെ പിന്തുണ യുഡിഎഫ് സര്‍ക്കാരിനാണെന്നും വീക്ഷണം പറയുന്നു. യുഡിഎഫില്‍ നിന്ന് പുറത്താക്കട്ടെ എന്ന് പറയുന്നത് ഉള്ളില്‍ നില്‍ക്കാനാണ്. സ്വയം പുറത്ത് പോകണം എങ്കില്‍ പോകാം. പിടിച്ചു കെട്ടിയിട്ടില്ലെന്നും വീക്ഷണം പറയുന്നു. പിള്ള ആലോചിച്ച് തീരുമാനം എടുക്കട്ടെയെന്നും വീക്ഷണം.