ഫഹദിന്റെ പുതിയ ചിത്രം ‘നാളെ’

naale malayalam movie

ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രത്തിന് നാളെ എന്ന് പേരിട്ടു. നവാഗതനായ സിജു എസ് ബാവ രചനയും സംവിധാനവും നിര്‍വ്വഹിക്കു ചിത്രത്തിന്റെ ഷൂട്ടിംഗ് ഫിബ്രുവരിയില്‍ കൊച്ചിയില്‍ തുടങ്ങും. എറണാകുളത്ത് നടന്ന പൂജാ ചടങ്ങുകളില്‍ ഫഹദ് ഫാസില്‍, സംവിധായകരായ അമല്‍ നീരദ്, സമീര്‍ താഹിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എറണാകുളം, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. മാളവിക മോഹനും ദര്‍ശന എഎന്ന പുതുമുഖവും പ്രധാന വേഷങ്ങളിലെത്തന്നു ചിത്രത്തില്‍ മുകേഷ്, കെ.പി.എ.സി ലളിത, ശ്രീനാഥ് ഭാസി എന്നിവരും അഭിനയിക്കുന്നുണ്ട്. ഓസോ, ദര്‍ശന രാജേന്ദ്രന്‍, അലന്‍സിയര്‍, ഗോപാലന്‍, ജയിംസ് തൃശൂര്‍, ജയപ്രകാശ് കൂളൂര്‍, ബിനോയി നമ്പാല എന്നിവരാണ് മറ്റ് താരങ്ങള്‍.