ജയസൂര്യയുടെ കുമ്പസാരം

kumbasaaram

‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിന് ശേഷം ജയസൂര്യ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് കുമ്പസാരം. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹണി റോസാണ് നായിക.

ഒപ്പം വിനീത് ആര്‍, അജു വര്‍ഗീസ്, പ്രിയങ്ക നായര്‍, ടിനി ടോം, ഷാനവാസ് തുടങ്ങിയവരും അഭനയിക്കുന്നു.

മോസയിലെ കുതിര മീനുകള്‍ നിര്‍മ്മിച്ച ഫ്രെയിംസ് ഇന്നെവിറ്റബിളിന്റെ ബാനറില്‍ നിയാസ് ഇസ്മായിലാണ് കുമ്പസാരം നിര്‍മ്മിക്കുന്നത്.