സാരഥി ഫിബ്രവരിയില്‍ വരും

saradhy1

യുവ നടന്‍ സണ്ണി വെയിനെ നായകനാക്കി നവാഗതനായ ഗോപാലന്‍ മനോജ് സംവിധാനം ചെയ്ത സാരഥി റിലീസിന് തയാറായി. ഫെബ്രുവരി രണ്ടാം വാരം ഈ ചിത്രം തിയേറ്ററുകളില്‍ എത്തും. ഒരു ആംബുലന്‍സില്‍ മൃതദേഹം കൊണ്ടുപോകുമ്പോള്‍ ഉണ്ടാകുന്ന അവിചാരിതമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുഴുനീള റോഡ് മൂവി ആയിട്ടാണ് ചിത്രം എടുത്തിരിക്കുന്നത്.

ക്രിസ്റ്റി എന്ന ആംബുലന്‍സ് ഡ്രൈവറായി സണ്ണി വെയിന്‍ നായക വേഷം ചെയ്യുന്നു. ശ്രീനിവാസന്‍, നെടുമുടി വേണു, മധുപാല്‍,ബൈജു, സുനില്‍ സുഗത, വിഷ്ണു രാഘവ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വിനുത ലാല്‍, ശ്രുതി ബാല, ശാന്ത കുമാരി, ബീന ആന്റണി, സീമാജി നായര്‍ തുടങ്ങിയ പ്രമുഖരായ താരങ്ങള്‍ സാരഥിയില്‍ അഭിനയിച്ചിട്ടുണ്ട്.

നവാഗതനായ രാജേഷ് കെ രാമന്റേതാണ് തിരക്കഥ കഥ കെ. രഞ്ജിത്ത്. ക്യാമറ നൌഷാദ് ശരീഫ്, സംഗീതം ഗോപി സുന്ദര്‍ , ഗാനരചന ഹരിനാരായന്‍, എഡിറ്റിംഗ് അയൂബ് ഖാന്‍