ഒബാമയുടെ ബീസ്റ്റിന്റെ 10 പ്രത്യേകതകള്‍

obama beast

അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേകസുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലിമോസിന്‍ കാറായ ബീസ്റ്റിനെക്കുറിച്ച് പലര്‍ക്കും അറിയാം. റിപ്പബ്ലിക് ദിനാഘോഷത്തില്‍ വിശിഷ്ടാതിഥിയായെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സ്വന്തം വാഹനമായ ബീസ്റ്റ് ഒഴിവാക്കിയേക്കുമെന്നും ഇല്ലെന്നുമൊക്കെ നിരവധി വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നു. ബീസ്റ്റിനെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ വാഹനപ്രേമികള്‍ക്കായി-

1. ബീസ്റ്റെന്ന ചലിക്കും കൊട്ടാരം- ബീസ്റ്റിന്റെ സവിശേഷതകള്‍ പലരും പറയുമെങ്കിലും പലതും ഊഹങ്ങള്‍ മാത്രമാണ്. യഥാര്‍ഥ വിവരങ്ങള്‍ ചോദിച്ചാല്‍ എന്താവും ഉദ്യോഗസ്ഥര്‍ പറയുകയെന്നത് ഇംഗ്ളീഷ് സിനിമ കണ്ടിട്ടുള്ളവര്‍ക്കറിയാം- ‘matter of national security’
2. കാറിന്റെ കവചിത പാളിയുടെ കനം 8 ഇഞ്ചാണ്. 5 ഇഞ്ച് കനമുള്ള ബുള്ളറ്റ് പ്രൂഫ് വിന്‍ഡോഷീല്‍ഡുകള്‍ ഇവ രാസ ആക്രമണങ്ങളെയും അതിജീവിക്കും.
3. ഫ്യുവല്‍ ടാങ്ക്- കവചിതവുമാണ് അതേപോലെ പൊട്ടിത്തെറിയെ അതിജീവിക്കാന്‍ പ്രത്യേക വസ്തുകൊണ്ട് പൊതിഞ്ഞിട്ടുമുണ്ട്.
4. വാതിലുകള്‍- 8 ഇഞ്ച് കനമുള്ള കവചിത ഡോറുകളാണ്. ബോയിംഗ് 757ന്റെ ക്യാബിന്‍ ഡോറിന്റെ ഭാരവും. ഹാന്‍ഡ് ഗ്രനേഡ് തുടങ്ങിയ ഏത് ആക്രമണം അതിജീവിക്കാന്‍ തയ്യാറാക്കിയവ.
5. പ്രസിഡന്റിന്റെ ക്യാബിന് കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടത്രെ. കൂടാതെ സാറ്റലൈറ്റ് ഫോണുകളും പെന്റഗണും അമേരിക്കന്‍ മിലിറ്ററി ഹെഡ്ക്വാര്‍ടേഴ്സുമായി ബന്ധപ്പെടാനുള്ള സംവിധാനവുമെല്ലാം ഇതിലുണ്ട്.
6. ബൂട്ട്- ഇതിനുള്ളില്‍ ഓക്സിജന്‍ സപ്ലെക്കുള്ള സംവിധാനവും തീ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും കൂടാതെ ഒബാമയുടെയും കുടുംബാഗങ്ങളുടെയും ഗ്രൂപ്പില്‍പ്പെട്ട രക്തം സൂക്ഷിച്ചിരിക്കുന്ന ബ്ളഡ് ബാങ്കുമുണ്ടത്രെ.
7. വെടിയുണ്ടയേല്‍ക്കാത്ത ബുള്ളറ്റ് പ്രൂഫ് രക്ഷാകവചങ്ങളില്‍ ഉപയോഗിക്കുന്ന കെവ്‌ലര്‍ ഉപയോഗിച്ചുള്ള ടയറുകളാണത്രെ. പംങ്ചറിനെപ്പറ്റിയൊന്നും ആലോചിക്കുകയോ വേണ്ട. ഇനി ടയര്‍ തകര്‍ന്നാല്‍ സ്റ്റീല്‍ റിമ്മുകളില്‍ വാഹനം ഓടിക്കോളും.
8. അമേരിക്കയിലെ യാത്രകളില്‍ അമേരിക്ക‍, പ്രസിഡന്റ് സ്റ്റാന്‍ഡേര്‍ഡ് പതാകകളാകും വാഹനത്തില്‍. ഇവ ഹുഡില്‍നിന്നുള്ള ലൈറ്റ് കൊണ്ട് തിളങ്ങിനില്‍ക്കും. എന്നാല്‍‌ വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ പ്രസിഡന്റ് ഫ്ലാഗ് മാറ്റി ആ രാജ്യത്തെ പതാകയാവും അവിടെ ചലിക്കുക. 9. കാറിന്റെ ഡ്രൈവര്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രത്യേകം പരിശീലനം ലഭിച്ചയാളാണ്. ഈ ബീസ്റ്റിനെ 180 ഡിഗ്രിയില്‍ പുല്ലുപോലെ ടേണ്‍ ചെയ്യിക്കും!.
10. വിന്‍ഡോകളൊന്നും തുറക്കാനാവില്ല. ഡ്രൈവറിന്റെ വശത്തുള്ള വിന്‍ഡോ മാത്രമേ തുറക്കാനാകുക. അതും 3 ഇഞ്‍ച് മാത്രം. സുരക്ഷാ ഉദ്യോഗസ്ഥരോട് സംസാരിക്കാനാണിത്.

obama beast1