പാലായില്‍ യു.ഡി.എഫ്., എല്‍.ഡി.എഫ് ഹര്‍ത്താല്‍ നടത്തി

 

harthal

മന്ത്രി കെ.എം.മാണിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. പാലാ നിയോജകമണ്ഡലത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്തി. കെ.എം.മാണിക്കനുകൂലമായി യു.ഡി.എഫ്. പ്രവര്‍ത്തകര്‍ പാലാ ടൗണില്‍ പ്രകടനം നടത്തി. ഹര്‍ത്താലിന് എതിരായി ബി.ജെ.പി. പ്രവര്‍ത്തകരും പ്രകടനം നടത്തി. മുത്തോലിയിലും പൈകയിലും നടന്ന ചെറിയ സംഘര്‍ഷങ്ങള്‍ ഒഴിച്ചാല്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. മുത്തോലിയില്‍ യാത്രക്കാരുമായി എത്തിയ ഓട്ടോറിക്ഷ തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികളെ ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. പൈകയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എന്‍.വൈ.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പിലിനെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചതായി പരാതിയുണ്ട്. ആരോപണവിധേയനായ മന്ത്രി കെ.എം.മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാലാ നിയോജകമണ്ഡലത്തിലും സമീപ പഞ്ചായത്തുകളിലും ശനിയാഴ്ച ഇടതുമുന്നണിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.