ആരോപണം പുച്ഛിച്ച് തള്ളുന്നുവെന്ന് കെ.എം മാണി

km mani

ബാര്‍ കോഴ ആരോപണം പുച്ഛിച്ച് തള്ളുന്നുവെന്ന് ധനകാര്യമന്ത്രി കെ.എം മാണി. ആരോപണം ഉന്നയിച്ചവര്‍ക്ക് 85 ദിവസമായിട്ടും തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വല്ലവനും വല്ലതും പറഞ്ഞാല്‍ തെളിവാകുമോ, അത് ഏറ്റുപിടിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മാണി പറഞ്ഞു. പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

പി സി ജോര്‍ജ് നടത്തുന്ന പ്രസ്താവനകളോട് യോജിപ്പില്ലെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. മാണിയുടെ രാജിയെപ്പറ്റി പാര്‍ട്ടി ആലോചിക്കുന്നതുപോലുമില്ല. ജോസ് കെ മാണി എം പിയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഖേദകരമാണെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. മാണിയുടെ രാജിയെപ്പറ്റി പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുപോലുമില്ലെന്നും പാര്‍ട്ടി ആലോചിക്കുകപോലും ചെയ്യാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിവല്‍ വരുന്നതെന്നും ജോസ് കെ മാണി എം പി പ്രസ്താവനയില്‍ അറിയിച്ചു.