കൂട്ട സ്ഥലംമാറ്റം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടർമാർ നിസ്സഹകരണ സമരത്തിന്

doctor

കൂട്ട സ്ഥലംമാറ്റത്തിനെതിരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ര്‍മാര്‍ ഇന്ന് മുതല്‍ നിസ്സഹകരണ സമരത്തില്‍. അധ്യാപനം, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ യോഗങ്ങള്‍ എന്നിവയില്‍ നിന്ന് വിട്ടുനിന്നാണ് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ നിസ്സഹകരണ സമരം നടത്തുന്നത്. ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടില്ല.

ഇടുക്കിയിലേയും മഞ്ചേരിയിലേയും പുതിയ മെഡിക്കല്‍ കോളജുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കാനാണ് മറ്റിടങ്ങളില്‍ നിന്ന് തസ്തികയടക്കം ഡോക്ടര്‍മാരെ സ്ഥലംമാറ്റുന്നത്. സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ കെ.ജി.എം.സി.ടി.എ നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.