ഇന്ത്യയ്ക്ക് ഇനിയും സാധ്യത:ഇന്ത്യ-ഓസ്ട്രേലിയ മല്‍സരം ഉപേക്ഷിച്ചു

rain stop odi

ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മല്‍സരം മഴ മൂലം ഉപേക്ഷിച്ചു .മല്‍സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകള്‍ക്കും രണ്ടു പോയിന്റ് വീതം ലഭിച്ചു. നാല് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഓസ്ട്രേലിയ 15 പോയിന്റോടെ ഫൈനല്‍ ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ മൂന്നു കളികളില്‍നിന്ന് രണ്ട് പോയിന്റുള്ള ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരായ അവസാന മല്‍സരം ജയിക്കാനായാല്‍ ഫൈനലില്‍ കടക്കാം. ഇംഗ്ലണ്ടിന് അഞ്ച് പോയിന്റാണുള്ളത്. അതേസമയം ഇന്ന് ഓസ്ട്രേലിയയോട് തോറ്റിരുന്നെങ്കില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താകുമായിരുന്നു. ഇതോടെ ജനുവരി 30ന് നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മല്‍സരത്തിന് സെമിഫൈനലിന്റെ പ്രതീതി കൈവന്നിരിക്കുകയാണ്.കനത്ത മഴയെത്തുടര്‍ന്ന് മല്‍സരം 16 ഓവര്‍ മാത്രമാണ് നടന്നത്. ഒടുവില്‍ കനത്തമഴയെത്തുടര്‍ന്ന് മല്‍സരം ഉപേക്ഷിക്കുകയായിരുന്നു. രണ്ടിന് 69 എന്ന നിലയിലായിരുന്നു ഇന്ത്യ. എട്ട് റണ്‍സെടുത്ത ധവാന്‍ 23 റണ്‍സെടുത്ത റായിഡു എന്നിവരാണ് പുറത്തായത്. മല്‍സരം ഉപേക്ഷിക്കുമ്പോള്‍ 28 റണ്‍സോടെ രഹാനയും മൂന്നു റണ്‍സോടെ കൊഹ്‌ലിയുമായിരുന്നു ക്രീസില്‍. രോഹിത് ശര്‍മ്മയെ കൂടാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്, എന്നാല്‍ പരിക്കിന്റെ പിടിയിലായിരുന്ന രവീന്ദ്ര ജഡേജ ടീമില്‍ ഇടംനേടിയിരുന്നു.