കെ.എം.മാണി രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് സുകുമാരന്‍ നായര്‍

g sukumaran nair

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.

കുറ്റം തെളിയുന്നത് വരെ അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ എന്താണ് തെറ്റ്. മാണിയുമായി എന്‍.എസ്.എസ് നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. അദ്ദേഹം തന്റെ മിത്രമാണ്. അദ്ദേഹത്തെ വെറുതെ കുരിശില്‍ തറയ്ക്കാന്‍ ശ്രമിക്കരുത്. യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചുകൊല്ലം തികയ്ക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.ബാലകൃഷ്ണപിള്ള മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിന് പിന്നില്‍ തനിക്കോ സംഘടനയ്‌ക്കോ യാതൊരു പങ്കുമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.