മതം വിഭജനത്തിന് ഉപയോഗിക്കരുത്, ഐക്യമാണ് ഇന്ത്യയുടെ ശക്തി: ഒബാമ

obama india1

മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനം വച്ചു പൊറുപ്പിക്കരുതെന്നും, ഏതു വിശ്വസവും വച്ചുപുലര്‍ത്താനുള്ള ഇന്ത്യാക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ആശ്യപ്പെട്ടു.  മൂന്നു ദിവസത്തെ സന്ദര്‍ശനം അവസാനിപ്പിച്ച് ഒബാമയും ഭാര്യ മിഷേലും  യാത്ര തിരിക്കും മുമ്പ് ദില്ലിയില്‍ അമേരിക്കന്‍ എംബസി ഒരുക്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഒബാമ.ഐക്യമാണ് ഇന്ത്യയുടെ ശക്തിയെന്ന് മറക്കരുതെന്ന് ബരാക്ക് ഒബാമ ആവശ്യപ്പെട്ടു.

ഉര്‍ജ്ജരംഗത്തെ പുരോഗതിക്ക് ആണവകരാര്‍ ഇന്ത്യയെ സ്ഥിരാംഗമാക്കി ഐക്യരാഷ്ട്ര രക്ഷാസമിതി പുനസംഘടിപ്പിക്കണം എന്ന അഭിപ്രായം ഒബാമ ആവര്‍ത്തിച്ചു. തന്റെ ഭൂതകാലവും നരേന്ദ്ര മോദിയും കുട്ടിക്കാലവും ജനാധിപത്യത്തിന്റെ ശക്തി വിശദീകരിക്കാന്‍ ഒബാമ വിഷയമാക്കി. പാചകക്കാരന്റെ ചെറുമകന് പ്രസിഡന്റാവാന്‍ കഴിയുന്ന, ദളിതന് ഭരണഘടനയെഴുതാനാവുന്ന, ചായക്കാരന് പ്രധാനമന്ത്രിയാവാന്‍ കഴിയുന്ന രാജ്യങ്ങളില്‍ ജീവിക്കുക അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ പ്രസംഗത്തില്‍ കേരളത്തിലെ കായല്‍ ഭംഗിയും ഗംഗയിലെ ജലവും രാജ്യ പുരോഗതിക്ക് ഉപയോഗിക്കണം എന്ന് ഒബാമ പറഞ്ഞു.