ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാനും പണിമുടക്കി

facebook instagram

ഫേസ്ബുക്ക് പണിമുടക്കി. ഏതാണ്ട് ആറ്മാസത്തിന് ശേഷമാണ് ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നത് ഇന്ത്യന്‍ സമയം 12 മണിയോടെയാണ് പെട്ടന്ന് ഫേസ്ബുക്ക് കിട്ടാതായത്. ഇതിന് മുന്‍പ് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഫേസ്ബുക്ക് മണിക്കുറുകളോളം ബ്ലാക്ക് ഔട്ട് ആയിരുന്നു. അന്ന് സാങ്കേതികമായ പിഴവാണെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ ബ്ലാക്ക് ഔട്ട് എല്ലാ രാജ്യങ്ങളിലും ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ 12.45 ഓടെ ഫേസ്ബുക്ക് തിരിച്ചെത്തി. കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞുവരുന്നതെയുള്ളു. അതേ സമയം ഫോട്ടോ ഷെയറിംങ് ആപ്ലികേഷന്‍ ഇന്‍സ്റ്റഗ്രാമും പണിമുടക്കി.