ഇറാഖി മണ്ണില്‍ ആശ്വാസമായി അന്‍ജലീന ജോളി

angelina joli

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ദുരിതം വിതച്ച മേഖലകളില്‍ ആശ്വാസവുമായി ഹോളിവുഡ് താരം അന്‍ജലീന ജോളി. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി പദ്ധതിയുടെ അംബാസിഡറാണ് അന്‍ജിലീന ജോളി. ഞായറാഴ്ചയാണ് 39 കാരിയായ ഹോളിവുഡ് താരം ഇറാഖില്‍ എത്തിയത്. ഇറാഖില്‍ നടക്കുന്ന ഭീകരമായ കാര്യങ്ങളാണെന്ന് ക്യാംപിലെ അംഗങ്ങളുമായി നടത്തിയ സംഭാഷണത്തില്‍ നിന്നും മനസ്സിലായതായി അന്‍ജലീന പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

കുര്‍ദ്ദിഷ് മേഖലകളിലാണ് അന്‍ജലീന സന്ദര്‍ശനം നടത്തിയത്. ഡിസംബറില്‍ ഇസ്ലാമിക്ക് സ്റ്റേറ്റ് ആക്രമണത്തിന് വിധേയരായ കുര്‍ദ്ദിഷ് വംശജര്‍ അധിവസിക്കുന്ന ഖാക്കേ ക്യാംപിലാണ് ഹോളിവുഡ് താരം സന്ദര്‍ശിച്ചത്. ഏതാണ്ട് 4000 പേരാണ് ഈ ക്യാംപില്‍ ഉണ്ടായിരുന്നത്.