അമര്‍സിങ്ങിനെ പോലീസ്‌ ചോദ്യം ചെയ്തു

amar singh

മുന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍സിങ്ങിനെ പോലീസ് ചോദ്യം ചെയ്തു. സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഐ.പി.എല്ലിലെ വന്‍ സാമ്പത്തിക കളികളെക്കുറിച്ച് മരണത്തിന് തൊട്ടുമുമ്പുള്ള ദിവസം സുനന്ദ തന്നോട് സംസാരിച്ചിരുന്നതായി അമര്‍സിങ് വെളിപ്പെടുത്തിയിരുന്നു.  ഇക്കാര്യത്തെക്കുറിച്ചറിയാനാണ് പ്രത്യേക അന്വേഷണ സംഘം അമര്‍സിങ്ങിനെ രണ്ടുമണിക്കൂറോളം ചോദ്യം ചെയ്തത്. ക്രൂരമായ ഒരു കൊലപാതകം വെളിപ്പെട്ടുവരുന്നതിനിടെ സത്യം മറച്ചുവെക്കുന്നതില്‍ അര്‍ഥമില്ലെന്നുമാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. സുനന്ദയുടെ മകനോടും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ഡല്‍ഹി പോലീസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്.