കള്ളപ്പണം: മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതായി അണ്ണാ ഹസാരേ.

modi hazare

ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് 100 ദിവസത്തിനകം കള്ളപ്പണം പിടിച്ചെടുത്ത് എല്ലാ ഇന്ത്യക്കാരുടെ അക്കൗണ്ടിലും 15ലക്ഷം രൂപ എത്തിക്കും എന്നുപറഞ്ഞ മോഡി സര്‍ക്കാര്‍ കള്ളപ്പണം രാജ്യത്തു തിരികെ എത്തിക്കുന്നതില്‍ പരാജയപ്പെട്ടതായി അണ്ണാ ഹസാരെ . മഹാരാഷ്ട്രയിലെ തന്റെ ഗ്രാമമായ റാലേഹാന്‍ സിദ്ധിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ കള്ളപ്പണ വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവരെ നാട്ടുകാര്‍ പാഠം പഠിപ്പിക്കും. അതിനായി താന്‍ പ്രചരണത്തിന് ഇറങ്ങുമെന്നും ഹസാരേ അറിയിച്ചു. എന്നാല്‍ ദില്ലി തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇല്ലെന്ന് ഹസാരേ പറഞ്ഞു.