അവകാശ ഓഹരിയിലൂടെ 7500 കോടി സമാഹരിക്കാന്‍ ടാറ്റാ മോട്ടോര്‍സ്

tata motors

ടാറ്റ മോട്ടോഴ്‌സ് അവകാശ ഓഹരിയിലൂടെ 7,500 കോടി രൂപ സമാഹരിക്കും. ഇതോടെ അവകാശ ഓഹരിയിലൂടെ കൂടുതല്‍ തുക സമാഹരിക്കുന്ന മൂന്നാമത്തെ കമ്പനിയാകും രാജ്യത്തെ ഏറ്റവും വരുമാനമുള്ള വാഹനനിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്.

കടബാധ്യതകുറയ്ക്കുന്നതിനും വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുമാണ് ടാറ്റ മോട്ടോഴ്‌സ് അവകാശ ഇഷ്യുവഴി പണം സമാഹരിക്കുന്നത്. നിലവിലെ ഓഹരി ഉടമകള്‍ക്ക് കൂടുതല്‍ ഓഹരികള്‍ നല്‍കിയാണ് പണം സമാഹരിക്കുക. ഓഹരി വിലയും പുറത്തിറക്കുന്ന തിയതിയും പിന്നീട് തീരുമാനിക്കും. എസ്ബിഐ, ടാറ്റ സ്റ്റീല്‍ എന്നീ കമ്പനികളാണ് അവകാശ ഓഹരിയിലൂടെ ഇതിനേക്കാള്‍ കൂടുതല്‍ തുക സമാഹരിച്ചത്.