സുജാതാ സിംഗിനെ കാലവധിക്ക് മുന്‍പ് നീക്കി

sujatha singh

വിദേശകാര്യ സെക്രട്ടറി സുജാത സിംഗിനെ നീക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള നിയമനകാര്യ സമിതിയാണ് ഉത്തരവിറക്കിയത്. വിരമിക്കാന്‍ സുജാത സിംഗിന് 8 മാസം ബാക്കിയുണ്ടായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയായ എസ് ജയ്ശങ്കര്‍ ആണ് ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി.

എസ് ജയ്ശങ്കര്‍ ഇന്ത്യന്‍ അംബാസിഡറായി ചൈനയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഒബാമയുടെ സന്ദര്‍ശനം, ആണവകരാറിലെ ഇടപെടല്‍ എന്നീവിഷയങ്ങളില്‍ എസ് ജയ്ശങ്കറിന്റെ സംഭാവനകള്‍ പരിഗണിച്ചാണ് പുതിയ നിയമനം എന്നാണ് സൂചന. സുജാത സിംഗിന്റെ കാലാവധി വെട്ടിക്കുറച്ച് കൊണ്ടുള്ള കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിയമനം വരും ദിവസങ്ങളില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചേക്കും. ഒബാമ സന്ദര്‍ശനം കഴിഞ്ഞ ഉടനെ ഉള്ള  മാറ്റം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.