2016 ട്വന്റി ട്വന്റി ലോകകപ്പ് ഇന്ത്യയില്‍

t20 2016

അടുത്ത ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിന് ഇന്ത്യ വേദിയാകും. 2016 മാര്‍ച്ച് പതിനൊന്ന് മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് ടൂര്‍ണമെന്റ്. ഈ വര്‍ഷത്തെ ആദ്യ ഐ.സി.സി. ബോര്‍ഡ് യോഗമാണ് വേദി ഇന്ത്യയ്ക്ക് അനുവദിക്കാന്‍ തീരുമാനമെടുത്തത്.ഈ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ സൂപ്പര്‍ ഓവര്‍ ഉപയോഗിക്കാനും യോഗം തീരുമാനിച്ചു. പുതിയ തീരുമാനം അനുസരിച്ച് മറ്റ് മത്സരങ്ങളില്‍ കുറഞ്ഞ ഓവര്‍ റേറ്റ് ലോകകപ്പില്‍ പരിഗണിക്കില്ല.