യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം; മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്

pala yuvamorcha

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപെട്ട് പാലായിലെ വീട്ടിലേക്ക് നടത്തിയ യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പോലീസ് പ്രയോഗിച്ച കണ്ണീര്‍ വാതക ഷെല്‍ പൊട്ടി വീണത്‌ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ആണ്. മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ ആര്‍ സന്ദീപ്‌ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. നെഞ്ചത്ത് പൊള്ളലേറ്റ സന്ദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കല്‍കോളേജിലേക്ക് മാറ്റി. പരിക്കേറ്റവരെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി സുധീര്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.

മാധ്യമ പ്രവര്‍ത്തകര്‍ക്കും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും നേരെ നടന്നത് ആസൂത്രിതമായ നീക്കമായിരുന്നുവെന്നും ഇക്കാര്യത്തില്‍ സമഗ്രമായ ഒരു അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ആവശ്യപ്പെട്ടു.