തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു

q തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പും തിരഞ്ഞെടുപ്പ് കമ്മിഷനും വെവ്വേറെ വിജ്ഞാപനങ്ങളാണ് പുറപ്പെടുവിച്ചത്. പോളിംഗ് സമയക്രമം പുനക്രമീകരിച്ചാണ് വിജ്ഞാപനമിറങ്ങിയത്. രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ് പോളിംഗ്. ഇന്ന് രാവിലെ പതിനൊന്നു മുതല്‍ നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം തുടങ്ങി. മൂന്ന് മണിവരെയാണ് പത്രികകള്‍ സ്വീകരിക്കുക. പതിനാലിന് പത്രിക സമര്‍പ്പണം അവസാനിയ്ക്കും.15ന് പത്രികകള്‍ സൂക്ഷ്മ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 17നാണ്. രണ്ട് ഘട്ടങ്ങളിലായി നവംബര്‍ 2നും 5നും തെരഞ്ഞെടുപ്പുകള്‍ നടക്കും. നവംബര്‍ 7നാണ് ഫലപ്രഖ്യാപനം.