ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി നീട്ടി

മാര്‍ച്ചില്‍ സര്‍ക്കാര്‍ പാര്‍ലമെന്റിന് മുന്നില്‍ അവതരിപ്പിച്ച കണക്ക് പ്രകാരം 33 കോടി പാന്‍ കാര്‍ഡുകളില്‍ 16.65 കോടി പാന്‍ കാര്‍ഡുകള്‍ മാത്രമേ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളു. 87.79 കോടി ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി നീട്ടി. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയം. ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നലെ അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സമയ പരിധി നീട്ടിയത്. പുതിയ ഉത്തരവ് അനുസരിച്ച് 2019 മാര്‍ച്ച് 31 ആണ് അവസാന തീയ്യതി. ഇത് അഞ്ചാം തവണയാണ് സര്‍ക്കാര്‍ സമയം നീട്ടി നല്‍കുന്നത്.