മേരിലാന്‍ഡ് സിനിമ ഇത്തവണ ലാലേട്ടന്റെ മകനൊപ്പമാണ്

പ്രണവ് മോഹന്‍ലാലിന് ഭാവിയില്‍ എല്ലാവിധ ആശംസകളും നല്‍കുന്നുവെന്ന് അജുവര്‍ഗീസ് ഫെയ്‌സബുക്കിലൂടെ വ്യക്തമാക്കി.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയുടെ ടിക്കറ്റ് ലോഞ്ചിങ് നടന്നു. എഫ്ഡിഎഫ്എസ് (ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ) ടിക്കറ്റ് ഉദ്ഘാടനം നടന്‍ അജു വര്‍ഗീസാണ് ഉദ്ഘാടനം ചെയ്തത്. മേരിലാന്‍ഡ് സിനിമാസിന്റെ വിശാഖ് സുബ്രഹ്മണ്യത്തില്‍ നിന്നും എഫ്ഡിഎഫ്എസ് ടിക്കറ്റ് വാങ്ങിയാണ് അജു വര്‍ഗീസ് ഉദ്ഘാടനം നിര്‍ഹിച്ചത്.പ്രണവ് നായകനായി അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രമാണ് ആദി. അനുശ്രീ, ലെന, അതിഥി രവി എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.