ആനന്ദ് പ്രകാശ് എന്ന രാജസ്ഥാന്‍ സ്വദേശിക്കാണ് ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചത്.

ഇന്റര്‍നാഷണല്‍ ട്രാവല്‍ ഭീമന്മാര്‍ക്ക് വന്‍ നഷ്ടം സംഭവിച്ചേക്കാവുന്ന തെറ്റ് കണ്ടുപിടിച്ച യുവാവിന് ജീവിതംകാലം മുഴുവന്‍ ഇനി സൗജന്യയാത്ര. ആനന്ദ് പ്രകാശ് എന്ന ചെറുപ്പക്കാരനാണ് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് നടത്തുന്ന ഊബര്‍ ആപ്പിലെ തെറ്റു തിരുത്തിയത്. സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടിയ ആനന്ദിന് കമ്പനി മൂന്ന് ലക്ഷം രൂപയും ജീവിതകാലം മുഴുവന്‍ സൗജന്യയാത്രയും പാരിതോഷികം നല്‍കി.

ആനന്ദ് പ്രകാശ് എന്ന രാജസ്ഥാന്‍ സ്വദേശിക്കാണ് ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചത്. ഇന്ത്യയിലും അമേരിക്കയിലും പണം കൊടുക്കാതെ റൈഡ് ചെയ്യാന്‍ സഹായിക്കുന്ന ഒരു ‘ബഗ്’ യൂബറില്‍ ഉണ്ടെന്നായിരുന്നു ഹാക്കിങ്ങില്‍ യുവാവിന്റെ കണ്ടെത്തല്‍.

പുതിയ വാട്ട്‌സ്ആപ്പ് അക്കൗണ്ട് എടുക്കുന്ന ആളുകള്‍ക്ക് സോഫ്റ്റ്്‌വെയര്‍ പിഴവ് മൂലം വന്ന ഇന്‍വാലിഡ് പേയ്‌മെന്റ് രീതിയിലൂടെ ജീവിതകാലം മുഴുവന്‍ ഫ്രീറൈഡുകള്‍ ഊബറില്‍ നടത്താന്‍ സാധിക്കുമായിരുന്നു. ഈ പിഴവില്‍ നിന്നും തങ്ങളെ രക്ഷിച്ച ആനന്ദിനോട് കമ്പനി നന്ദി പറയാനും മറന്നില്ല. ആനന്ദ് ഇപ്പോള്‍ ബെംഗളൂരിലാണ് താമസിക്കുന്നത്. യൂബറില്‍ എങ്ങനെ ഒരാള്‍ക്ക് സൗജന്യ റൈഡ് നടത്താം? എന്ന തലക്കെട്ടോടെ ആനന്ദ് കഴിഞ്ഞ ദിവസം തന്റെ ബ്ലോഗില്‍ ഒരു ലേഖനം എഴുതിയിരുന്നു.

യൂബര്‍ കോഡിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഒരു വീഡിയോയും യുവാവ് പുറത്തുവിട്ടു. കോഡിങ്ങില്‍ വിദഗ്ധരായവര്‍ക്ക് എങ്ങനെ യൂബര്‍ ആപ്പിലെ ലൂപ്പ്‌ഹോള്‍ ചൂഷണം ചെയ്യാമെന്ന് വിവരിക്കുകയായിരുന്നു ആനന്ദിന്റെ ലക്ഷ്യം. പുതിയതായി ഊബറില്‍ അക്കൗണ്ട് തുറക്കുമ്പോള്‍ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവയോടൊപ്പം പണം അടയ്ക്ക്കാനുള്ള രീതി കൂടി ചോദിക്കാറുണ്ട്.

പേറ്റിഎം ആണ് സാധാരണ ഇതുമായി ലിങ്ക് ചെയ്യുക എന്നാല്‍ ചില ആന്‍ഡ്രോയ്ഡ് ഫോണുകളിലെങ്കിലും അല്ലാത്ത മറ്റൊരു പേയ്‌മെന്റ് ഓപ്ഷനും കാണിക്കാറുണ്ട്. ആന്‍ഡ്രോയിഡിലെ ഈ പഴുത് ഉപഭോക്താവ് പോലും അറിയാതെ സ്വീകരിക്കപ്പെടുകയും ഊബറിലേക്ക് പണമെത്താതെ സൗജന്യ റൈഡുകള്‍ തന്നെ ലഭിച്ചുകൊണ്ടേ ഇരിക്കുമെന്നും ആനന്ദ് തെളിയിച്ചു. അടുത്തിടെ ഫെയ്‌സ്ബുക്കിന്റെ ഒരു പിഴവ് ചൂണ്ടിക്കാണിച്ചതിന് 15000 ഡോളറാണ് ആനന്ദിന് സമ്മാനമായി നല്‍കിയത്.