രക്ഷാ പ്രവര്‍ത്തനത്തിനിടെ ലോറി പാഞ്ഞുകയറി; മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

ഹൈവേ പൊലീസിന്റെ പട്രോള്‍ വാഹനത്തിന് നേരെ ലോറി പാഞ്ഞുകയറി എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരിക്ക്. പുത്തൂര്‍ എഎസ്‌ഐ വേണുഗോപാല്‍ ദാസ്, കൊല്ലം എആര്‍ ക്യാമ്പിലെ ബിപിന്‍, എഴുകോണ്‍ സ്റ്റേഷനിലെ അശോകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാര്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനിടെയാണ് ലോറി ഇടിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ എം സി റോഡിലാണ് അപകടമുണ്ടായത്. രാത്രിയില്‍ ഇവിടെ കാര്‍ പോസ്റ്റില്‍ ഇടിച്ച് അപകടമുണ്ടായിരുന്നു. മഹസര്‍ തയ്യാറാക്കുന്നതിനിടെയാണ് എംസി റോഡിലൂടെ വേഗതയില്‍ വന്ന ലോറി ഇവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. കാര്‍ തകര്‍ത്ത് ലോറി പോലീസുകാര്‍ക്കു മേല്‍ ഇടിച്ചുകയറുകയായിരുന്നു.  പരിക്കേറ്റ പോലീസുകാരെ  തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വെച്ചാണ് വിപിന്‍ മരിച്ചത്.