പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ ആത്മഹത്യ; ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടി

പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. ജയില്‍ ഡി.ജി.പി ആര്‍ ശ്രീലേഖയാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

വനിത സബ് ജയിലിലെ മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ സസ്‌പെന്‍ഡു ചെയ്തു. ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡു ചെയ്യാന്‍ ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. മാത്രമല്ല, ആറ് ജയില്‍ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിക്കും ശുപാര്‍ശയുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് 24നാണ് സബ് ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജയില്‍ പരിസരത്തെ കശുമാവില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, മകള്‍ ഐശ്വര്യ എന്നിവരെ പലപ്പോഴായി ഭക്ഷണത്തില്‍ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു മരിച്ച സൗമ്യ.