ടു വീലർ വിൽപ്പന;ആക്ടിവ ഒന്നാമൻ

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിയുന്ന ടൂ വീലർ എന്ന  ബഹുമതി   ഹോണ്ട ആക്ടിവ സ്വന്തമാക്കി .17 വർഷക്കാലം ഹീറോ സ്‌പ്ലെൻഡർ കുത്തകയാക്കി വെച്ച ഒന്നാം സ്ഥാനമാണ്  ഹോണ്ട ആക്ടിവ സ്വന്തമാക്കിയത്.ഈ വർഷം ജനുവരി , ജൂൺ കാലയളവിൽ ഹോണ്ട ആക്ടിവയുടെ 13.38 ലക്ഷം യൂണിറ്റുകളായാണ്  വിറ്റഴിഞ്ഞതെന്നു  വാഹന നിർമ്മാതാക്കളുടെ  സംഘടനയായ സിയാമിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.സ്‌പ്ലെൻഡറിന്റെ 12.33 ലക്ഷം യൂണിറ്റുകളാണ് ഇക്കാലയളവിൽ  പുതിയതായി നിരത്തിലെത്തിയത്.2015 ജനുവരി, ജൂൺ കാലയളവിനെ  അപേക്ഷിച്ച് ഈ വർഷത്തെ സമാന കാലയളവിൽ ആക്ടിവയുടെ 1.97 ലക്ഷം അധിക യൂണിറ്റുകൾ വിറ്റഴിഞ്ഞുവെന്ന് ഹോണ്ട വ്യക്തമാക്കി

Show More

Related Articles

Close
Close