ദിലീപ് അനുകൂല പ്രസ്താവനയ്ക്ക് പിന്നാലെ നടന്‍ ശ്രീനിവാസന്റെ വീടിന് നേരെ കരിയോയില്‍ പ്രയോഗം; ആക്രമണം

ദിലീപിന് അനുകൂലിച്ചുള്ള പ്രസ്താവനയ്ക്ക് പിന്നാലെ നടന്‍ ശ്രീനിവാസന്റെ വീട്ടില്‍ കരിയോയില്‍ പ്രയോഗം. വീടിന്റെ ചുമരിലും ഗെയിറ്റിലുമാണ് ഒഴിച്ചത്. കൂത്തുപറമ്പിലെ വീട്ടിലാണ് കരിയോയില്‍ പ്രയോഗം നടന്നത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. ദിലീപ് ഇങ്ങനൊരു മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ല. അദ്ദേഹത്തിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

സമീപകാലത്തായി നടത്തുന്ന പ്രസംഗങ്ങളിലെല്ലാം കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരെ അദ്ദേഹം നിരന്തരം വിമര്‍ശിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗണേഷ് കുമാറിന്റെ പ്രസ്താവന കേസിനെ വഴി തെറ്റിക്കാനുള്ള ആസൂത്രിതമായ നീക്കമാണെന്ന് അന്വേഷണ സംഘം ആരോപിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ഇത്തരം ശ്രമങ്ങളില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്ന അങ്കമാലി ജുഡീഷ്യല്‍ കോടതിയിലാണ് പൊലീസ് ഈ ആവശ്യം ഉന്നയിച്ചത്.