അടൂര്‍ പ്രകാശിനെതിരായ അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണം:വിജിലന്‍സ് കോടതി

സ്വകാര്യ കമ്പനിക്ക് മിച്ച ഭൂമി പതിച്ചു നല്‍കിയെന്ന പരാതിയില്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശിനെതിരായ ത്വരിത അന്വേഷണം 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും മൂവാറ്റുപുഴ വിജിലന്‍സ് കോടതി.

സ്വകാര്യ കമ്പനിക്ക് ഐ.ടി പാര്‍ക്ക് സ്ഥാപിക്കാന്‍ എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കരയിലും തൃശൂര്‍ ജില്ലയിലെ മടത്തുംപടിയിലുമായി 112 ഏക്കര്‍ മിച്ച ഭൂമി പതിച്ചു നല്‍കിയെന്ന പരാതിയില്‍ മാര്‍ച്ച് 30 നാണ് വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ വിവാദമായ ഭൂമി പതിച്ചു നല്‍കിക്കൊണ്ടുള്ള ഉത്തരവ് മാര്‍ച്ച് 23 ന് സര്‍ക്കാര്‍ റദ്ദാക്കിയെന്നും സ്വകാര്യ കമ്പനി ഭൂമിയെ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെച്ചാണ് ഇളവു നേടിയതെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.