Kerala
Trending

മുഖ്യമന്ത്രിക്ക്, ശ്രീധരന്‍ പിള്ളയുടെ “പൊളിറ്റിക്കല്‍ മാസ്”മറുപടി

മുഖ്യമന്ത്രി കവലച്ചട്ടമ്പി യെ പോലെ പ്രതികരിക്കുന്നു. വിരട്ടൽ ഇങ്ങോട്ടും വേണ്ട. സമയം വരുമ്പോൾ ബിജെപിയുടെ ശക്തി പിണറായിക്ക് മനസിലാകും. ബിജെപി പ്രവർത്തകരെ വിരട്ടുന്ന സ്വഭാവം മുഖ്യമന്ത്രി നിർത്തണം. ഇല്ലെങ്കിൽ അവസരം ലഭിക്കുമ്പോൾ ജനങ്ങൾ മറുപടി നൽകും.

പഴയ തലശേരിയിലെ അവസ്ഥയല്ല കേരളത്തിലിപ്പോഴെന്ന് പിണറായി വിജയൻ ഓർക്കുന്നത് നല്ലതാണ്. സിപിഎം ഉയർത്തിയ അക്രമത്തിന്റെ പ്രതിരോധം തകർത്താണ് ബിജെപി കേരളത്തിൽ വളർന്നത്. അതുകൊണ്ട് പിണറായിയുടെ ഭീഷണിയും വിരട്ടലും ബിജെപി പ്രവർത്തകരോട് വേണ്ട.

കേരളത്തിലെ ബിജെപി പ്രവർത്തകർ ഒറ്റക്കല്ല. ഇന്ന് പാർലമെന്റിലെ സംഭവ വികാസങ്ങളിൽ നിന്ന് പിണറായിക്കും കോടിയേരിയ്ക്കും ഇത് മനസ്സിലാകേണ്ടതാണ്. അത് തിരിച്ചറിഞ്ഞാൽ നിങ്ങൾക്ക് നല്ലതുമാണ്. ഇങ്ങനെ പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല ,ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയാണ്. തന്‍റെ ഫേസ്ബുക്ക്‌ പേജില്‍ ആണ് അദ്ദേഹം പ്രതികരണവുമായി എത്തിയിരിക്കുന്നത്.

ശബരിമല വിഷയത്തില്‍ ബി ജെ പി കേന്ദ്ര നേതാക്കളില്‍ നിന്നും ഉയര്‍ന്ന അഭിപ്രായങ്ങള്‍ക്ക് മറുപടിയുമായി നേരത്തെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. “വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ടെന്നും,അതിന്‍റെയൊക്കെ കാലം കഴിഞ്ഞുപോയെന്നും,അതിനുള്ള ശേഷി നിങ്ങള്‍ക്കില്ല എന്ന് മനസ്സിലാക്കണമെന്നും ” ആയിരുന്നു അഭിപ്രായ പ്രകടനം. ഇതിനു പിറകെ  കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും  ഇത്തരത്തില്‍ പ്രതികരണം ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ ശക്തമായ ഭാഷയില്‍ മറുപടിയുമായി ശ്രീധരന്‍ പിള്ള രംഗത്ത് എത്തിയത്.

Show More

Related Articles

Close
Close