അലന് തണലൊരുക്കാന്‍ ശ്രീധരന്‍പിള്ള

തീവണ്ടികളിലും റെയില്‍വേ സ്റ്റേഷനിലുമുറങ്ങുന്ന ആറാം ക്ലാസുകാരന്റെയും അമ്മയുടെയും വാര്‍ത്ത  മാതൃഭൂമി ഓണ്‍ലൈനില്‍ നിന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇരുവര്‍ക്കും അടിയന്തിരമായി തണലേകാന്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള രംഗത്തെത്തി. അദ്ദേഹം നേതൃത്വം നല്‍കുന്ന വിജില്‍ എന്ന പ്രസ്ഥാനമാണ് വേണ്ട സഹായങ്ങള്‍ ഒരുക്കുക. രാത്രി ഏതെങ്കിലും തീവണ്ടികളില്‍ തൃശ്ശൂര്‍വരെയോ കോയമ്പത്തൂര്‍വരെയോ പോയി , രാവിലെമടങ്ങിയെത്തി  പുതുപ്പരിയാരം എം.എം. സ്‌കൂളില്‍ പഠിക്കാനെത്തുന്ന അലനെപ്പോലെ ഒരു കുട്ടിയും ഇനി നമുക്കിടയില്‍ ഉണ്ടാവരുതെന്ന് അദ്ദേഹം പ്രതികരിച്ചു. 

അടിയന്തിരമായി താമസിക്കാന്‍ ഒരിടവും, പഠനച്ചിലവും നല്‍കും , കൂടുതല്‍ സഹായങ്ങള്‍ അവരുമായി ആലോചിച്ചതിനു ശേഷം ഒരുക്കുന്നതിന് ശ്രദ്ധിക്കുമെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു.