എ.എഫ്.സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ്; കൊറിയയോട് പൊരുതിത്തോറ്റ് ഇന്ത്യ പുറത്ത്

എ.എഫ്.സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ദക്ഷിണ കൊറിയക്കെതിരെ പൈാരുതി തോറ്റ് ഇന്ത്യ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ പരാജയം. 68ാം മിനുട്ടില്‍ ജിയോണ്‍ സാന്‍ ബിങ്ങാണ് കൊറിയക്കായി ലക്ഷ്യം കണ്ടത്.

മത്സരത്തിലുടനീളം കൊറിയ ആക്രമിച്ച് കളിച്ചപ്പോഴും മികച്ച പ്രതിരോധമാണ് ഇന്ത്യ കാഴ്ച വെച്ചത്. കൊറിയയുടെ ഗോളെന്നുറച്ച നിരവധി മുന്നേറ്റങ്ങള്‍ ഇന്ത്യയുടെ കീപ്പര്‍ നീരജ് കുമാര്‍ തടുത്തിടുകയായിരുന്നു.

പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെ അണ്ടര്‍ 16 ടീം ഇതേ സ്റ്റേജില്‍ കൊറിയയോട് പരാജയപ്പെട്ടിരുന്നു.

ഇന്നത്തെ മത്സരം ജയിച്ചാല്‍ വരുന്ന അണ്ടര്‍ 16 ലോകകപ്പിലേക്ക് ഇന്ത്യയ്ക്ക് നേരിട്ട് യോഗ്യത നേടാമായിരുന്നു. ടൂര്‍ണമെന്റില്‍ സെമിയിലെത്തുന്ന നാലു ടീമുകള്‍ക്കാണ് നേരിട്ടുള്ള യോഗ്യതയ്ക്ക് അവസരമുണ്ടായിരുന്നത്. അടുത്ത വര്‍ഷം പെറുവില്‍ വെച്ചാണ് അണ്ടര്‍ 16ലോകകപ്പ്.

Show More

Related Articles

Close
Close