Trending

ബിജെപിക്ക് വിദേശമലയാളികളുടെ ബിഗ്‌ സല്യൂട്ട്

ബിജെപി എന്‍ ആര്‍ ഐ സെല്ലിന്റെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് ഗൾഫിൽനിന്നു മൃതദേഹം കൊണ്ടുവരാനുള്ള ടിക്കറ്റ് നിരക്കുകൾ ഏകീകരിച്ചു

ഗൾഫിൽനിന്നു മൃതദേഹം കൊണ്ടുവരാനുള്ള ടിക്കറ്റ് നിരക്കുകൾ ഏകീകരിച്ചു. 12 വയസ്സിന് താഴെയുള്ളവരുടേതിന് 750 ദിർഹം. 12 വയസ്സിന് മുകളില്‍ 1500 ദിർഹം എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍. കാലങ്ങളായി  പ്രവാസികളില്‍  നിന്ന് ഉയര്‍ന്ന ഈ ആവശ്യത്തെ മുന്‍ സര്‍ക്കാരുകള്‍ വേണ്ട പരിഗണന നല്‍കാതിരിക്കുകയും, ഇടക്ക് നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ബി ജെപി എന്‍ആര്‍ഐ സെല്‍ വിഷയം ഏറ്റെടുക്കുകയായിരുന്നു.മൃതദേഹങ്ങളുടെ ഭാരം നോക്കിയാണു മുൻപ് നിരക്കുകള്‍ കണക്കാക്കിയിരുന്നത്.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വഴി ഇന്ത്യയിലെവിടേക്കും മൃതദേഹങ്ങൾ എത്തിക്കുന്നതിനുള്ള നിരക്കാണ് ഏകീകരിച്ചത്. ജിസിസി രാജ്യങ്ങൾക്കെല്ലാം ഇത്തരത്തിൽ നിശ്ചിത നിരക്കുകളാക്കിയിട്ടുണ്ട്. 160 ഒമാനി റിയാൽ, 175 കുവൈറ്റ് ദിനാർ, 2200 സൗദി റിയാൽ, 225 ബഹ്റൈനി ദിനാർ, 2200 ഖത്തറി റിയാൽ എന്നിങ്ങനെയാണു നിരക്ക്. ഇക്കാര്യം ദുബായിൽ ഇന്ത്യൻ കോൺസുലേറ്റിൽ അറിയിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാര്യത്തില്‍ ഏറെയായി നിരന്തര ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. എന്‍ ആര്‍ ഐ സെല്ലിന് വേണ്ടി സംസ്ഥാന കണ്‍വീനര്‍ എന്‍ ഹരികുമാര്‍ ,പ്രധാനമന്ത്രി നരേന്ദ്രമോഡി , വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, സഹമന്ത്രി വി കെ സിംഗ് എന്നിവരെ നേരിട്ട് കണ്ട് സാഹചര്യം വിശദീകരിച്ചിരുന്നു. അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയിരുന്ന കുമ്മനം രാജശേഖരനും തുടര്‍ന്ന് നിലവിലെ അധ്യക്ഷന്‍ അഡ്വ:പി എസ് ശ്രീധരന്‍ പിള്ളയും നടത്തിയ നിരന്തര ശ്രമഫലത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തീരുമാനം ഉണ്ടാകുകയായിരുന്നു. കാലങ്ങളായി വിദേശമലയാളികളും, വിവിധ അസോസിയേഷനുകളും ഉന്നയിച്ച ഒരു വലിയ ആവശ്യം ,അംഗീകരിക്കപ്പെട്ടതോടെ നരേന്ദ്ര മോഡി സര്‍ക്കാരിനു മറ്റൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തുകയാണ് ഇവര്‍.

Show More

Related Articles

Close
Close