ആക്കിലപ്പറമ്പന്‍ : സെല്‍ഫി വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ യുവാവ് അറസ്റ്റില്‍.

സെല്‍ഫി വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ യുവാവ് അറസ്റ്റില്‍. നടന്‍ മോഹന്‍ലാലിനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തിയതിനാണ് തൃശ്ശൂര്‍ പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്‌റഫ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്.

ആന്റണി പെരുമ്പാവൂരിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നംകുളത്തെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പെണ്‍വാണിഭം നടത്തുന്നുവെന്നും ആന്റണി പെരുമ്പാവൂരിനാണ് ഇതിന്റെ നടത്തിപ്പ് ചുമതലയെന്നും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ലൈവിലൂടെ പറയുകയും ചെയ്തിരുന്നു.

 

നേരത്തെ ഇയാള്‍ എസ്എഫ്‌ഐയെ പരസ്യമായി വെല്ലുവിളിച്ചു കൊണ്ട് രണ്ട് വീഡിയോകള്‍ പുറത്തുവിട്ടിരിന്നു. ആക്കിലപ്പറമ്പന്‍ എന്നായിരുന്നു ഇയാള്‍ വീഡിയോകളില്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്.