അക്കില്ലെസ്‌ പ്രവചിച്ചു ലോകകപ്പിലെ ആദ്യ വിജയിയെ..

ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്നിര്‍ക്കുകയാണ് കഴിഞ്ഞ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ എല്ലാ മത്സരഫലങ്ങളും കൃത്യമായി പ്രവചിച്ച  അക്കില്ലെസ് എന്ന കുഞ്ഞന്‍ പൂച്ച. അക്കില്ലസ്  ഈ ലോകകപ്പിലും പ്രവചനം നടത്തിയിരിക്കുകയാണ്. റഷ്യയ്ക്ക് അനുകൂലമായാണ് അക്കില്ലെസിന്റെ ആദ്യത്തെ പ്രവചനം. കാഴ്ചയില്ലാത്ത അക്കില്ലെസ് ഏത് ടീമിന്റെ പതാകയില്‍ നിന്നാണോ ഭക്ഷണം കഴിക്കുന്നത് അവര്‍ മത്സരത്തില്‍ വിജയിക്കുമെന്നാണ് അക്കില്ലെസിന്റെ പ്രവചനം. സൗദിയുടെയും റഷ്യയുടെയും പതാകകള്‍ക്ക് മുന്നില്‍ വച്ചിരുന്ന പാത്രത്തില്‍ നിന്ന് റഷ്യയുടെ ഭാഗത്തുള്ള ഭക്ഷണം തെരഞ്ഞെടുത്താണ് അക്കില്ലസ് വിജയിയെ പ്രവചിച്ചത്. മോസ്‌കോയിലെ സ്റ്റേറ്റ് ഹെര്‍മിറ്റേജ് മ്യൂസിയത്തിലെ താമസക്കാരനായ അക്കില്ലസിനെ ലോകകപ്പ് പ്രമാണിച്ച് റെസ്പബ്ലിക്ക കൊഷെക് ക്യാറ്റ് കഫെയിലേക്ക് മാറ്റിയിട്ടുണ്ട്.