കലാമിന്റെ സംസ്കാരം നാളെ രാമേശ്വരത്ത്

apj
അന്തരിച്ച മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ സംസ്കാരം നാളെ രാമേശ്വരത്ത് നടത്തിയേക്കും. ബന്ധുക്കളുടെ ആവശ്യാനുസരണം രാമേശ്വരത്തു തന്നെ സംസ്കാരം നടത്തുമെന്ന് കേന്ദ്ര സർക്കാരിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇന്നു രാത്രിതന്നെ മൃതദേഹം രാമേശ്വരത്ത് എത്തിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.