ആംബുലന്‍സിന് തീപിടിച്ച് രോഗിക്ക് ദാരുണാന്ത്യം, രണ്ടുപേര്‍ക്ക് പരിക്ക്; സംഭവം ആലപ്പുഴയില്‍

ആലപ്പുഴ ചമ്പക്കുളം ആശുപത്രിക്ക് മുന്നില്‍ ആംബുലന്‍സിന് തീപിടിച്ച് രോഗിക്ക് ദാരുണാന്ത്യം. ചമ്പക്കുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രോഗിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം സംഭവിച്ചത്.

ചമ്പക്കുളം സ്വദേശി മോഹനന്‍ നായരാണ് പൊള്ളലേറ്റ് മരിച്ചത്. ആംബുലന്‍സില്‍ കൂടെയുണ്ടായിരുന്ന ടെക്‌നീഷ്യന് ഗുരുതരമായി പരിക്കേറ്റു. ആംബുലന്‍സ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

രോഗിക്ക് ആംബുലന്‍സിനുള്ളില്‍ വച്ച് ഓക്‌സിജന്‍ കൊടുക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പ്രാഥമിക വിവരം.