ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ചികിത്സയിലുണ്ടായ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. വണ്ടാനം സ്വദേശിനി ജിനി(36) ആണ് മരിച്ചത്. അഞ്ചു ദിവസം മുന്‍പായിരുന്നു ജിനിയുടെ പ്രസവം. ശ്വാസതടസ്സവും കടുത്ത വയറുവേദനയും ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോള്‍ ഗ്യാസ് ട്രബിളിനുള്ള മരുന്ന് മാത്രമാണ് യുവതിക്ക് നല്‍കിയത്. എന്നാല്‍ വേദന കുറയാതിരുന്നതിനെ തുടര്‍ന്ന് ഇസിജി എടുക്കാന്‍ പോയപ്പോള്‍ ജിനി ബോധം കെട്ട് വീണു. അതേസമയം, ജിനി രാവിലെ മരിച്ചെങ്കിലും വളരെ വൈകിയാണ് വിവരമറിയിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.