മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

കടലില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ കന്യാകുമാരി മേഖലകളില്‍നിന്ന് ഏപ്രില്‍ 13 നും, ലക്ഷദ്വീപ് മേഖലയില്‍നിന്ന് 14നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ 15-ന് രാവിലെ വരെ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍ കനത്തമഴ കേരളത്തില്‍ ചിലയിടങ്ങില്‍ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.